കേരളീയം- കേരള പിറവി ദിനാഘോഷം നടത്തി സെന്റ് ആൻസ്
കേരളീയം- കേരള പിറവി ദിനാഘോഷം നടത്തി സെന്റ് ആൻസ്
📅 Date : November 1 , 2024
📍 Location : Angamaly
നവംബർ 1 കേരളപ്പിറവിയോട് അനുബന്ധിച്ച് അങ്കമാലി സെൻറ് ആൻസ് കോളേജിൽ, കോളേജ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ കേരളീയം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.സിസ്റ്റർ അൻ്റോണിറ്റാ മെമ്മോറിയൽ ഹാളിൽ , കോളേജ് യൂണിയൻ ചെയർപേഴ്സൺ എഡ്വിൻ ജയ്സൺ അധ്യക്ഷത വഹിച്ച ചടങ്ങ് അങ്കമാലി മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി മോളി മാത്യൂ ഉതഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ കുമാരി ജോഷ്മ പി ജെ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോക്ടർ എം കെ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സൂസൻ സോണി ജേക്കബ് വൈസ് പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ കെ കെ എൻസിസി ഓഫീസർ ആഷ്നാ ഗോപാൽ എൻഎസ്എസ് ഓഫീസർ അരവിന്ദാക്ഷൻ കുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികൾക്കു ശേഷം ,മധുര വിതരണത്തോടെ സമാചിച്ച ചടങ്ങിൽ യൂണിയൻ ജനറൽ സെക്രട്ടറി സച്ചു സജി നന്ദി പറഞ്ഞു