അങ്കമാലി സെൻറ് ആൻസ് കോളേജിൽ അന്താരാഷ്ട്ര വയോജന ദിനാചരണം
അങ്കമാലി സെൻറ് ആൻസ് കോളേജിൽ അന്താരാഷ്ട്ര വയോജന ദിനാചരണം
📅 Date: october 01, 2024
📍 Location: Angamaly
അങ്കമാലി: അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി സെൻറ് ആൻസ് കോളേജ് വിദ്യാർത്ഥികൾ വിൻസൻ്റ് ഡി പോൾ വൃദ്ധസദനത്തിൽ 'Never Be Ageist: Senioragers' എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പാൾ ക്യാപ്റ്റൻ ഡോ. എം. കെ. രാമചന്ദ്രൻ നിർവഹിച്ചു.
പ്രോഗ്രാമിന്റെ ഭാഗമായി വൃദ്ധസദനത്തിലെ മുതിർന്ന പൗരന്മാരുമായി ആശയവിനിമയം നടത്തുകയും, അവരുടെ ജീവിതാനുഭവങ്ങൾ പങ്കിടുകയും ചെയ്തു. സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ സീനിയർ സിറ്റിസൻസിന് ഒരു സന്തോഷപ്രദമായ അനുഭവമായി.
കോളേജ് വിദ്യാർത്ഥികൾ സ്നേഹസമ്മാനങ്ങളും, ആരോഗ്യപരിചരണ കിറ്റുകളും വൃദ്ധസദനത്തിലെ അംഗങ്ങൾക്ക് കൈമാറി. വയോജനങ്ങളുടെ പ്രതീക്ഷകളും അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണ സെഷനും പരിപാടിയുടെ ഭാഗമായിരുന്നു.
കോളേജ് സാമൂഹിക പ്രതിബദ്ധതയ്ക്ക് മുൻതൂക്കമേകുന്ന സംരംഭങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് വൈസ് പ്രിൻസിപ്പാൾ അസി. പ്രൊഫ. കെ.കെ. ഉണ്ണികൃഷ്ണൻ പ്രസ്താവിച്ചു.