World Environment Day 2025
World Environment Day 2025
*അങ്കമാലി:
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സെന്റ് ആൻസ് കോളേജിലെ NSS യൂണിറ്റിൻ്റെ(No.:151) നേതൃത്ത്വത്തിൽ കോളജ് ക്യാമ്പസിൽ വൃക്ഷ തൈകൾ നടുകയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. കോളജ് ചെയർമാൻ സി എ ജോർജ്ജ് കുര്യൻ പാറയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, പ്രിൻസിപ്പാൾ ക്യാപ്റ്റൻ ഡോ. എം.കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. അങ്കമാലി മുൻസിപ്പൽ ചെയർമാൻ ശ്രീ ഷിയോ പോൾ വൃക്ഷതൈ നട്ട് ഉത്ഘാടനം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി സിനി ടീച്ചർ, മുൻസിപ്പൽ സെക്രട്ടറി ജയിൻ വർഗ്ഗീസ് പാത്താടൻ ,മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി ലക്സി ജോയ് ,കില കോഡിനേറ്റർ ശ്രീ ശശി സർ തുട ങ്ങിയവർ ആശംസകൾ നേർന്നു. ,നോഡൽ ഓഫീസർ ലെഫ്റ്റനൻ്റ് ആഷ്ന ഗോപാൽ, ജനറൽ കോഡിനേറ്റർ അസി പ്രൊഫ. അമ്പിളി ഗോപാൽ,പ്രോഗ്രാം കോഡിനേറ്റർ അസി. പ്രൊഫ. കെ.കെ ഹരീഷ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എൻ എസ് എസ് വോളൻ്റിയർ കുമാരി അലീന ജിജോ പരിസ്ഥിതി സംരക്ഷണ പ്രതിജ്ജ ചൊല്ലി കൊടുത്തു. . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അസി.പ്രൊഫ. അരവിന്ദാക്ഷൻ കുഞ്ഞി നന്ദി പ്രകാശിപ്പിച്ചു.
ഉൻമേഷദായകവും, മനോഹരവുമായ സെൻ്റ് ആൻസ് കോളേജ് ക്യാമ്പസിൽ , പ്രകൃതിയോടിണങ്ങി, പരസ്ഥിതിയുടെ ശാന്തത ആസ്വദിച്ച് കവുങ്ങു തോപ്പുകളും, ചാമ്പയും ,മാവും പ്ലാവും പൂത്തുലയുന്ന ഹരിതാഭയിൽ , മുൻസിപ്പൽ ചെയർപേഴ്സൻ ശ്രീ ഷിയോ പോളിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നൂറോളം നാടൻ മാവിൻ തൈകൾ നട്ടു.