സെൻ്റ് ആൻസ് കോളേജ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
സെൻ്റ് ആൻസ് കോളേജ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
📅 Date: June 05, 2024
📍 Location: Angamaly
അങ്കമാലി: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സെന്റ് ആൻസ് കോളേജിലെ NSS യൂണിറ്റിൻ്റെ(No.:151) നേതൃത്ത്വത്തിൽ കോളജ് ക്യാമ്പസിൽ വൃക്ഷ തൈകൾ നടുകയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. കോളജ് ചെയർമാൻ സി എ ജോർജ്ജ് കുര്യൻ പാറയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, പ്രിൻസിപ്പാൾ ക്യാപ്റ്റൻ ഡോ. എം.കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. അങ്കമാലി മുൻസിപ്പൽ ചെയർമാൻ ശ്രീ മാത്യൂ തോമസ് വൃക്ഷതൈ നട്ട് ഉത്ഘാടനം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. ഇരുപതാം വാർഡ് കൗൺസിലർ ശ്രീമതി മോളി മാത്യു ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പാൾ അസി. പ്രൊഫ. കെ.കെ ഉണ്ണി കൃഷ്ണൻ ,നോഡൽ ഓഫീസർ ലെഫ്റ്റനൻ്റ് ആഷ്ന ഗോപാൽ, പ്രോഗ്രാം കോഡിനേറ്റർ അസി. പ്രൊഫ. കെ.കെ ഹരീഷ്, എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി. എൻ എസ് എസ് വോളൻ്റിയർ കുമാരി എയ്ഞ്ചൽ ടോമി പരിസ്ഥിതിയെക്കുറിച്ച് ലഘുസന്ദേശവും അവതരിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അസി.പ്രൊഫ. അരവിന്ദാക്ഷൻ കുഞ്ഞി നന്ദി പ്രകാശിപ്പിച്ചു.