📅 Date: March 17, 2025
📍 Location: Angamaly
അങ്കമാലി: അങ്കമാലിയിലെ ശ്രേഷ്ഠ അദ്ധ്യാപകരും ,അങ്കമാലി സെൻ്റ് ആൻസ് എഡ്യൂക്കേഷണൽ & ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപകരുമായ ശ്രീ കുര്യൻ പാറയ്ക്കൽ സാറിൻ്റെയും ,ശ്രീമതി ത്രേസ്യകുട്ടി കുര്യൻ ടീച്ചറിൻ്റെയും പേരിൽ നടത്തുന്ന എവർ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള ഇന്റർ കോളിജിയേറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് അങ്കമാലി സെൻറ് ആൻസ് കോളേജിൽ വച്ച് അങ്കമാലി നഗര സഭ അദ്ധ്യക്ഷൻ ശ്രീ മാത്യു തോമസ് ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കോളേജ് ചെയർമാൻ ശ്രീ സി എ ജോർജ് കുര്യൻ പാറക്കൽ, പ്രിൻസിപ്പൽ ക്യാപ്റ്റൻ /ഡോക്ടർ എം കെ രാമചന്ദ്രൻ, ബീമ ജുവൽസ്, അങ്കമാലി മാനേജർ ശ്രീ ശ്രീജിത്ത്, തിരുവോണം നിധി ലിമിറ്റഡ് എം ഡി , ശ്രീ ഡാൻറി കാച്ചപ്പിള്ളി, സ്പോർട്സ് കൺവീനർ, അസി പ്രൊഫ അജികുമാർ തുടങ്ങിയവർ സംബന്ധിച്ചു . മഹാത്മാ ഗാന്ധി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നും, 16 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ ആതിഥേയ ടീം സെൻറ് ആൻസ് കോളേജ് ജേതാക്കളായി. രണ്ടാം സ്ഥാനം കാലടി ശ്രീ ശങ്കര കോളേജിനു ലഭിച്ചു. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ/ ഡോക്ടർ എം കെ രാമചന്ദ്രൻ ട്രോഫിയും, ബീമ ജുവൽസ് അങ്കമാലി, ജനറൽ മാനേജർ ശ്രീ ശ്രീജിത്ത് ക്യാഷ് അവാർഡ് വിതരണവും ചെയ്തു . കോളേജ് പ്രോഗ്രാം കോഡിനേറ്റർ അസി. പ്രൊഫ. ഹരീഷ് കെ.കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അസി. പ്രൊഫ. അരവിന്ദാക്ഷൻ കുഞ്ഞി, ജനറൽ കോഡിനേറ്റർ അസി. പ്രൊഫ. അമ്പിളി ഗോപാൽ,സെൻ്റ് ആൻസ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീ എബി സാജൻ, വൈസ് ക്യാപ്റ്റൻ റോഷൻ എൽദോസ്, വിധു യശോധരൻ തുടങ്ങിയവർ നേതൃത്വം നൽകി.