"Sneha Veedu: A Home of Hope Built by NSS Unit 151"
"Sneha Veedu: A Home of Hope Built by NSS Unit 151"
📅 Date: February 20, 2025
📍 Location: Angamaly
അങ്കമാലി: അങ്കമാലി സെൻറ് ആൻസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ (151) സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി സെൻ്റ് ആൻസ് കോളേജ് സ്ഥാപകരായ ശ്രീ കുര്യൻ പാറയ്ക്കലിൻ്റെയും ശ്രീമതി ത്രേസ്യക്കുട്ടി കുര്യൻ്റെയും സ്മരണാർത്ഥം വീടു നിർമ്മിച്ചു നൽകി.
550 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർദ്ധനനായ കിടങ്ങൂർ, തുറവൂർ സ്വദേശി ഓട്ടോ ഡ്രൈവർ ക്കാണു വീടു നൽകിയത്. സെൻ്റ് ആൻസ് കോളേജ് ചെയർമാൻ ശ്രീ സി.എ ജോർജ്ജ് കുര്യൻ പാറയക്കൽ തുറവൂർ പഞ്ചായത്ത് മെമ്പർ ശ്രീ എം എസ് ശ്രീകാന്തിന് താക്കോൽ കൈമാറി.
തീർത്തും വാസയോഗ്യമല്ലാത്ത പുരയിടത്തിൽ താമസിച്ചിരുന്ന രണ്ടു പെൺ കുട്ടികളും, വൃദ്ധ മാതാവും അടങ്ങുന്ന ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് വേണ്ടി ഏറ്റവും മഹനീയ മായ പ്രവൃത്തിയാണ് സെൻറ് ആൻസ് കോളേജ് ചെയ്തതെന്ന് പഞ്ചായത്ത് മെമ്പർ ശ്രീ ശ്രീകാന്ത് അനുസ്മരിച്ചു. കോളേജ് പ്രിൻസിപ്പാൾ ക്യാപ്റ്റൻ / ഡോ. എം.കെ രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ പ്രോഫ.കെ.കെ ഉണ്ണികൃഷ്ണൻ , കോളേജ് എംജി യുജി പി നോഡൽ ഓഫീസർ ലെഫ്റ്റ്നൻ്റ് ആഷ്ന ഗോപാൽ, ജനറൽ കോർഡിനേറ്റർ അസി. പ്രൊഫ.. അമ്പിളി ഗോപാൽ, സ്റ്റാഫ് സെക്രട്ടറി അസി. പ്രൊഫ. രശ്മി മോൾ എ. ആർ ,കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീ ജോസ് മേനാച്ചേരി ആശംസകൾ നേർന്നു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അസി.പ്രൊഫ.അരവിന്ദാക്ഷൻ കുഞ്ഞി കോളേജ് പ്രോഗ്രാം കോർഡിനേറ്റർ അസി. പ്രൊഫ. ഹരീഷ് കെ.കെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.നിരവധി എൻ എസ് എസ് വോളൻ്റിയേഴ്സും അദ്ധ്യാപകരും പങ്കെടുത്തു.