നവാഗതർക്ക് അറിവിൻ്റെ പുതുലോകം തുറന്ന് വളരുന്ന ലോകവും തളരാത്ത മനുഷ്യരും - സെമിനാർ
നവാഗതർക്ക് അറിവിൻ്റെ പുതുലോകം തുറന്ന് വളരുന്ന ലോകവും തളരാത്ത മനുഷ്യരും - സെമിനാർ
അങ്കമാലി:
നവാഗത വിദ്യാർത്ഥികളുടെ ഓറിയൻ്റേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി, ഒന്നാം വർഷ ബി ബി എ, ബി സി എ, ബി കോം വിദ്യാർത്ഥികൾക്കായി ' ' വളരുന്ന ലോകവും തളരാത്ത മനുഷ്യരും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സെൻ്റ് ആൻസ് കോളേജിലെ സിസ്റ്റർ അൻ്റോണിറ്റ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ, കോളേജ് പ്രിൻസിപ്പാൾ ക്യാപ്റ്റൻ / ഡോ. എം.കെ രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബഹു. കെ വി ജേക്കബ് (മുൻ ക്വാളിറ്റി ഇൻസ്പെക്ടർ അപ്പോള ടയേഴ്സ് ലിമിറ്റഡ്) ഉത്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ ശ്രീ സി എ ജോർജ്ജ് കുര്യൻ പാറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. കെ.കെ ഉണ്ണികൃഷ്ണൻ, മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം മേധാവി അസി. പ്രൊഫ. സൂസൻ സോണി ജേക്കബ്, കബ്യൂട്ടർ ആപ്പിളിക്കേഷൻസ് വിഭാഗം മേധാവി അസി പ്രൊഫ. നമിത ഷാജൻ, നോഡൽ ഓഫീസർ ലെഫ്റ്റ്നൻ്റ് ആഷന ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പു മേധാവികളും , മറ്റു അദ്ധ്യാപക അനദ്ധ്യാപകരും സന്നിഹിതരായിരുന്നു. കോമേഴ്സ് ഡിപ്പാർട്ട്മെൻ്റ് വിഭാഗം മേധാവി അസി. പ്രൊഫ. ധന്യ പാപ്പച്ചൻ നന്ദി രേഖപ്പെടുത്തി.