സെൻ്റ് ആൻസ് കോളേജിൽ ഐ ടി സെമിനാർ സംഘടിപ്പിച്ചു
സെൻ്റ് ആൻസ് കോളേജിൽ ഐ ടി സെമിനാർ സംഘടിപ്പിച്ചു
അങ്കമാലി : സെൻ്റ് ആൻസ് കോളേജ് അങ്കമാലിയുടെയും കെൽട്രോണിൻ്റെയും സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് എക്സ്പോയിൽ തൊഴിലധിഷ്ഠിത മേഖലയിൽ പരിപോഷിപ്പിച്ചു വരുന്ന നൂതന വ്യാവസായിക ചിന്തകളെ എങ്ങനെ പ്രാവർത്തികമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സിസ്റ്റർ അൻ്റോണിറ്റാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ കോളേജ് ചെയർമാൻ സി എ ജോർജ്ജ് കുര്യൻ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ലെഫ്റ്റനൻ്റ് ആഷ്ന ഗോപാൽ സ്വാഗതം പറഞ്ഞു. കെൽട്രോൺ ടീം കോർഡിനേറ്റർ ശ്രീ കെ.വി കുരിയാക്കോസ് ഉത്ഘാടനം ചെയ്തു.
ഐ ടി സാങ്കേതിക മേഖലയിലെ പുതിയ പാഠ്യ വിഷയങ്ങളെ പരിചയപ്പെടുത്തി സാങ്കേതിക തികവോടെ എങ്ങിനെ മികച്ച അക്കാഡമിക് കരിയർ നേടിയെടുക്കാം എന്നു വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ശ്രീ മാണി മട്ടമനട നയിച്ച ക്ലാസ് . സ്റ്റാഫ് സെക്രട്ടറി, ജനറൽ കോർഡിനേറ്റർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, വിവിധ വകുപ്പു മേധാവികൾ കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. യൂണിൻ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി കുമാരി ആരതി വി സ് നന്ദി പറഞ്ഞു