ഐടി മേഖലയിലെ വിദഗ്ദരുമായി സംവദിച്ച്  സെൻ്റ് ആൻസ് വിദ്യാർത്ഥികൾ

അങ്കമാലി സെൻ്റ് ആൻസ് കോളേജിലെ , ഒന്നാം വർഷ കമ്പ്യൂട്ടർ ആപ്ലിളിക്കേഷൻ വിഭാഗത്തിലെ തിരഞ്ഞെടുക്കപ്പെട്ട ബിരുദ വിദ്യാർത്ഥികൾ, എം ജി യു ജി പി . ( എ ഐ സി ടി . അംഗീകാരമുള്ള) നാലുവർഷ ബിരുദ കരിക്കുലത്തിലെ ഇൻ്റസ്ട്രിയൽ വിസിറ്റിൻ്റെ ഭാഗമായി കാക്കനാട് ഇൻഫോ പാർക്കിലെ കാമറിൻ ഫോക്സ് & ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉൾപ്പെടയുള്ള വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും, ഐ ടി മേഖലയിലെ വിദഗ്ദമാരുയി  പുതിയ തൊഴിലവസരങ്ങളെ ക്കുറിച്ചും ,നൂതന സാങ്കേതിക വിദ്യകളെ ക്കുറിച്ചും വിദ്യാർത്ഥികൾ സംവദിച്ചു.

 കാമറിൻ ഫോക്സ് & ഗ്രൂപ്പ് ഓഫ്  കമ്പനീസ് ഡയറക്ടർ കം സി എസ് ഒ,   ആർ  എ അൻസീൻ , കമ്പനിയുടെ പ്രവർത്തന മേഖലകളെക്കുറിച്ചും , തൊഴിലവസരങ്ങളെക്കുറിച്ചും  ക്ലാസെടുക്കുകയും, ചോദ്യോത്തര സെക്ഷനു ശേഷം വിദ്യാർത്ഥികൾക്ക്  അസൈമെൻ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കമ്പ്യൂട്ടർ ആപ്ലികേഷൻ വിഭാഗം മേധാവി അസി.  പ്രൊഫ. സുമ ജേക്കബ് അസി. പ്രൊഫ. ജെയ്മി ഇ ജെ , അസി പ്രൊഫ. ബിസ്മി ബെന്നി അസി. പ്രൊഫ. അനു   ഡേവിസ് എന്നിവർ നേതൃത്വം നൽകി.