അങ്കമാലി സെൻറ് ആൻസ് കോളേജിലെ നവാഗതർക്ക് അലിവിൻ്റെ അനുഭൂതി പകർന്ന് അമല ഭവൻ
അങ്കമാലി സെൻറ് ആൻസ് കോളേജിലെ നവാഗതർക്ക് അലിവിൻ്റെ അനുഭൂതി പകർന്ന് അമല ഭവൻ
📅 Date : July, 2024
📍 Location : Angamaly
നവാഗത വിദ്യാർത്ഥികളുടെ ഓറിയൻ്റേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി, ഒന്നാം വർഷ ബി ബി എ, ബി സി എ വിദ്യാർത്ഥികൾ അങ്കമാലി അമല ഫെല്ലോഷിപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അമല ഭവൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സന്ദർശിച്ചു. രോഗികളായ അന്തേ വാസികളോടൊപ്പം സമയം ചിലവിടുകയും, അവർക്ക് സാന്ത്വനമേകി അവരോടൊപ്പം ആഹാരം കഴിച്ചും, ആതുര സേവനത്തിൻ്റെ അനുഭൂതി നുകർന്ന് നവാഗതർ .
അശരണരായ രോഗികൾക്കു മുൻമ്പിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചകലാപരിപാടികളിൽ വേദന മറന്ന് പുഞ്ചിരി തൂകുന്ന കാഴ്ച്ച ഏറെ ഹൃദ്യവും, കണ്ണിനെ ഈറനണിയിക്കുന്നതുമായിരുന്നു. അമല ഭവൻ അഡ്മിനിസ്ട്രേറ്റർ ശ്രീ ആൻ്റു പെരുമായൻ്റെ അദ്ധ്യക്ഷതയിൽ,
അമലഭവനിൽ സംഘടിപ്പിച്ച ചടങ്ങ് അമല ഭവൻ ജെനറൽ സെക്രട്ടറി ശ്രീ ജോർജ്ജ് പടയാട്ടിലും, കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ . കെ.കെ ഉണ്ണികൃഷ്ണനും ചേർന്ന് ഉത്ഘാടനം ചെയ്തു. മാനേജർ ഫാ.എൽദോ, അമല ഭവൻ ഡോക്ടർ സുബ്രമണ്യ അയ്യർ,
സെക്രട്ടറിമാരായ ലാൽ പോൾ പൈനാടത്ത്, വി സി ദേവസി ,രാജു കോട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.കോളേജ് മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം മേധാവി അസി. പ്രൊഫ. സൂസൻ സോണി ജേക്കബ്, കബ്യൂട്ടർ ആപ്പിളിക്കേഷൻസ് വിഭാഗം മേധാവി അസി പ്രൊഫ. നമിത ഷാജൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അമല ഭവൻ അന്തേവാസികളോടൊപ്പം, അമല ഭവൻ മെഡിക്കൽ സ്റ്റാഫും, നൂറോളം വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.
അമല ഭവൻ കെയർ യൂണിറ്റിൻ്റെ പരിസരം ശ്രമദാനം നടത്തി , സന്ദർശനത്തിന് സഹായ ഹസ്തം നൽകിയ അമല ഫെല്ലോഷിപ്പ് ദേശീയ പ്രസിഡൻ്റ് ശ്രീ സി എ ജോർജ്ജ് കുര്യൻ പാറയ്ക്കലിനും, കോളേജ് പ്രിൻസിപ്പാൾ ക്യാപ്റ്റൻ / ഡോ. എം കെ രാമചന്ദ്രനും നന്ദി രേഖപ്പെടുത്തിയതിനു ശേഷം വൈകിട്ട് നാലു മണിയോടെയാണ് വിദ്യാർത്ഥി സംഘം മടങ്ങിയത്.